കൊടിയത്തൂർ: രണ്ടുകോടി ചെലവിൽ ആധുനിക രീതിയിൽ നവീകരിച്ച കൊടിയത്തൂർ -കാരക്കുറ്റി- പന്നിക്കോട് റോഡ് ജോർജ് എം തോമസ് എം.എൽ.എ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി.അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. കാലവർഷത്തിൽ വെള്ളപൊക്ക ഭീഷണി നേരിട്ട റോഡിന്റെ നടക്കൽ പ്രദേശം ഉയർത്തുകയും കലുങ്കുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. റോഡിന്റെ ഒന്നാമത്തെ റീച്ചിന്റെ പ്രവൃത്തിയാണ് പൊതുമരാമത്ത് പൂർത്തിയാക്കിയത്. ഗിരീഷ് കാരക്കുറ്റി , കെ.ടി. മൻസൂർ, സത്താർ കൊളക്കാടൻ, റസാക്ക് കൊടിയത്തൂർ, കരീം കൊടിയത്തൂർ, നാസർ കൊളായി, അസിസ്റ്റന്റ് എഞ്ചിനീയർ മുഹസിൻ അമീൻ , ചുങ്കത്ത് വീരാൻ കുട്ടി, പി.പി.സുനിൽ എന്നിവർ പങ്കെടുത്തു.