aoto
സി.ഐ.ടി.യു ഓട്ടോ സെക്ഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാനെത്തുന്ന വിദ്യാർത്ഥികൾ

വടകര: കൊവിഡ് പ്രതിസന്ധിക്കിടയിലും പരീക്ഷയ്ക്കു പോകുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ഓട്ടോ തൊഴിലാളികൾ. ചോമ്പാല, കുഞ്ഞിപ്പള്ളി ടൗൺ, മുക്കാളി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് സി.ഐ.ടി.യു ഓട്ടോ സെക്ഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സൗജന്യ സേവനം ലഭ്യമാക്കിയത്. എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചായിരുന്നു യാത്ര. വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 98 കുട്ടികൾക്ക് 24 ഓട്ടോകൾ നിരത്തിലിറങ്ങി. സി .ഐ.ടി.യു സെക്ഷൻ ഭാരവാഹികളായ പി.വി.രജീഷ്, സനൽകുമാർ,ചൈത്രം ബാബു എന്നിവർ നേതൃത്വം നൽകി.