കല്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചിച്ചു. ജ്യേഷ്ഠസഹോദരനെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
എം.എ. യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റിജീയണൽ ഡയറക്ടർ പി.പി. പക്കർ കോയ, മീഡിയ കോ - ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ വയനാട്ടിലെ വീരേന്ദ്രകുമാറിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.