കുറ്റ്യാടി: മരുതോങ്കര ഗവ.എൽ. പി സ്‌കൂളിൽ നടന്നുവരുന്ന 10,000 പൊതുവിജ്ഞാന ചലഞ്ചിന്റെ സമാപനം നാളെ രാത്രി എട്ടിന് എം .പി.വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ ഓൺലൈൻ പ്രസംഗം നേരത്തെ അയച്ചു. പക്ഷെ, അന്ത്യയാത്രയിലെ അവസാനത്തെ കൈയൊപ്പായിരുന്നു ആ വീഡിയോയെന്ന് ഓർക്കുമ്പോൾ പ്രോഗ്രാം കോ ഓർഡിനേറ്ററായ നവാസ് മൂന്നാംകൈക്ക് ഞെട്ടലാണ്. ഉദ്ഘാടനത്തിന് വിളിച്ചപ്പോൾ നിറഞ്ഞ സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് നവാസ് പറയുന്നു. അവസാന വാക്കുകളിലും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വേണ്ടിയുള്ള ആഹ്വാനമായിരുന്നുവെന്ന് അറിയുമ്പോൾ വീരേന്ദ്രകുമാർ മരിച്ചിട്ടില്ലെന്ന് ഓർക്കാനാണ് മരുതോങ്കര ഗവ.എൽ.പി സ്‌കൂളിലെ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഇഷ്ടം.