img202005
അഷാദ്

മുക്കം: ബ്ലാക്ക്മാൻ ഭീതി പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു പേരെ മുക്കം പൊലീസ് പിടികൂടി. ചെറുവാടി പഴംപറമ്പിലെ ചാലിപിലാവിൽ അഷാദ് (21), പൊയിലിൽ അജ്മൽ (18) എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രാത്രിയിൽ പെൺകുട്ടികളുടെ വീടുകൾക്ക് സമീപം നിർത്തിയിട്ട ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതികളെ വാട്സ് ആപ്പ് വീഡിയോ കോൺഫറൻസിലൂടെ കോഴിക്കോട് പോസ്കോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുക്കം സി.ഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.