കുറ്റ്യാടി: കേന്ദ്ര പാക്കേജിൽ തൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) പൂളക്കൂൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.ഐ കുറ്റിയാടി മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. ഒ.പി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി. കുഞ്ഞിരാമൻ, സി.എം. നാരായണൻ, ടി.പി. കുഞ്ഞിരാമൻ, കരുവോത്ത് നാണു എന്നിവർ പങ്കെടുത്തു. പെരുവയൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ ബി.കെ.എം.യു ജില്ലാ സെക്രട്ടറി പി.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. ഗോപാലൻ അദ്ധ്യക്ഷനായിരുന്നു. എം. രാജൻ, ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.