town
കുറ്റ്യാടി-നാദാപുരം റോഡ് വെള്ളം കയറിയ നിലയിൽ

കുറ്റ്യാടി: ശക്തമായ കാറ്റിലും മഴയിലും കുറ്റ്യാടി ടൗണിൽ വെള്ളം കയറി. തൊട്ടിൽപ്പാലം, മരുതോങ്കര, നാദാപുരം റോഡുകൾ വെള്ളത്തിനടിയിലായി. കടകളിലേക്കും വെള്ളം കയറി. ലോക്ക് ഡൗണിനെ തുടർന്ന് വൈകീട്ട് അഞ്ചിന് കടകൾ അടച്ചതായിരുന്നു.