മുക്കം: ലോക്ക് ഡൗൺ പ്രതിസന്ധി മറികടക്കാൻ മുക്കം സർവീസ് സഹ. ബാങ്ക് ഓഹരി ഉടമകളിൽ അർഹരായ കുടുംബങ്ങൾക്ക് പലിശ രഹിത വായ്പ നൽകും. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.ടി. ബാലൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ, ഡയറക്ടർമാരായ എ.എം.അബ്ദുള്ള, ഒ.കെ.ബൈജു, സെക്രട്ടറി ഇൻ ചാർജ് എ.പി. മുഹമ്മദ് കുട്ടി, ജോഷി തോമസ്, സുമേഷ് കുമാർ എന്നിവർ സംബന്ധിച്ചു.