wire
110 കെ.വി.വൈദ്യുതി ലൈൻ സപ്ലൈ വയറിൽ വീണ നിലയിൽ

കുറ്റ്യാടി: കുറ്റ്യാടി, കരണ്ടോട് ഭാഗത്ത് കഴിഞ്ഞ ദിവസം കക്കയം- കണ്ണൂർ 110 കെ.വി ലൈൻ ഇടിമിന്നലിൽ പൊട്ടി വീണ് വീടുകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങൾ കത്തിനശിച്ചു. ലൈനിന് അടിയിലൂടെ കടന്നുപോകുന്ന സപ്ലൈ ലൈനിലേക്ക് 110കെ.വി ലൈൻ പതിച്ചതോടെ വീടുകളിലേക്ക് അമിത വൈദ്യുത പ്രവാഹമുണ്ടായി ഇലക്ട്രിക്ക് ഉപകരണങ്ങൾ കത്തി നശിക്കുകയായിരുന്നു. ഉടൻ വൈദ്യുത പ്രവാഹം നിലച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ജനവാസ മേഖലയിൽ 110 ലൈൻ പൊട്ടുന്നത് ജനങ്ങളിൽ ഭീതി ഉയർത്തുകയാണ്.