പേരാമ്പ്ര: മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പേരാമ്പ്ര മാർക്കറ്റ് താത്കാലികമായി അടച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തുണേരിയിൽ കോവിഡ് സ്ഥിരീകരിച്ച വ്യാപാരി ഈ മാസം 26നാണ് പേരാമ്പ്രയിലെ മത്സ്യ മാർക്കറ്റിലെത്തിയത്. മത്സ്യമാർക്കറ്റിലെ മുഴുവൻ തൊഴിലാളികളും നിരീക്ഷണത്തിൽ പോകണം.
42 പേരാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴയേണ്ടത്. കൊവിഡ് ബാധിച്ച വ്യക്തി അഞ്ച് പേരുമായി അടുത്തിടപഴകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരായ എച്ച്.എസ്. ഖാലിദ്, എച്ച്.ഐ. സുജീന്ദ്രകുമാർ, വി.ഒ. അബ്ദുൾ അസീസ്, രാജീവൻ, സുരേഷ്, മോഹനൻ, പഞ്ചായത്ത് സെക്രട്ടറി മനോജ്, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ എന്നിവർ മത്സ്യ മാർക്കറ്റ് സന്ദർശിച്ചു. പേരാമ്പ്ര ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മാർക്കറ്റ് ശുചീകരിച്ചു.