പെരുവയൽ: മൊറട്ടോറിയം കാലയളവിൽ ബാങ്കിംഗ് -ഫിനാൻസ് സ്ഥാപനങ്ങൾ ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് വ്യാപകമായിരിക്കെ യുവമോർച്ച പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. യുവമോർച്ച പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആദിത്യൻ പെരുവയൽ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി ദീപേഷ് അരിപ്പാപ്പുറം, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രജീവ് സി കുറ്റിക്കാട്ടൂർ, ജനറൽ സെക്രട്ടറി മോനിഷ് കല്ലേരി, ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി എം.സി.ഷാജി എന്നിവർ പങ്കെടുത്തു.