lockel-must
ബി.കെ.എം.യു ചാലിയം പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഭാരത് കിസാൻ മസ്ദൂർ യൂണിയന്റെ (ബി.കെ.എം.യു) നേതൃത്വത്തിൽ ബേപ്പൂർ മണ്ഡലത്തിലെ ഏഴു കേന്ദ്രങ്ങളിൽ ധർണ നടന്നു. ചാലിയം പോസ്റ്റോഫീസിനു മുന്നിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു .പി.സജിത പ്രസംഗിച്ചു. ഫറോക്ക് പോസ്റ്റോഫീസിനു മുന്നിൽ സി.പി.ഐ ബേപ്പൂർ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ് ഉദ്ഘാടനം ചെയ്തു . പി.മുരളീധരൻ, സി.മുഹമ്മദ്, ടി.ശ്രീധരൻ, ടി.അർഷാദ്, വിജയകുമാർ പൂതേരി എന്നിവർ പ്രസംഗിച്ചു. മണ്ണൂർ പോസ്റ്റോഫീസ് മുന്നിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.അശോകൻ, ടി.പ്രേമ എന്നിവർ പ്രസംഗിച്ചു. രാമനാട്ടുകര പോസ്റ്റോഫീസിനു മുന്നിൽ എ.ഐ .ടി .യു.സി ബേപ്പൂർ മണ്ഡലം സെക്രട്ടറി മജീദ് വെൺമരത്ത് ഉദ്ഘാടനം ചെയ്തു. കെ.സജിഷ , കൃഷ്ണൻ പൊറക്കുറ്റി എന്നിവർ പ്രസംഗിച്ചു. രാമനാട്ടുകര ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ ബേപ്പൂർ മണ്ഡലം സെക്രട്ടറി പി.ഷാജി ഉദ്ഘാടനം ചെയ്തു. എൻ.സി.സരളാമണി പ്രസംഗിച്ചു. ഫാറൂക്ക് കോളേജ് പോസ്റ്റോഫീസിനു മുന്നിൽ ശ്രീധരൻ നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.എം.ഷെരീഫ് , വി.എ. സലിം , വി .എ.റസാഖ്, ഷംസു ചാലിൽ എന്നിവർ പ്രസംഗിച്ചു. ബേപ്പൂർ ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ ടി .ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. പി. ഹുസൈൻ , പി. പീതാംബരൻ , റിയാസ് അഹമ്മദ് , എം .ബഷീർ എന്നിവർ പ്രസംഗിച്ചു.