ബാലുശ്ശേരി: വീടുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയായി നില്ക്കുന്ന മരങ്ങൾ മറിച്ചു മാറ്റുകയോ ഉറപ്പിച്ചു നിർത്തുകയോ ചെയ്യണമെന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊതുനിരത്തിൽ ഗതാഗതത്തിനും കാൽനട യാത്രയ്ക്കും തടസ്സമാകുന്ന രീതിയിൽ ഇറക്കിവെച്ച കല്ല് ഉൾപ്പെടെയുള്ള സാധന ങ്ങൾ മാറ്റണമെന്നും അല്ലാത്ത പക്ഷം അറിയിപ്പില്ലാതെ കണ്ടുകെട്ടി ലേലം ചെയ്യുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.