കോഴിക്കോട്: ജില്ലയിൽ ഇന്നലെ പുതുതായെത്തിയ 536 പേരുൾപ്പെടെ 7366 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഇതുവരെ 29,438 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ പ്രവേശിപ്പിച്ച 36 പേരുൾപ്പെടെ 102 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 73 പേർ മെഡിക്കൽ കോളേജിലും 29 പേർ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 14 പേർ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജായി.
പുതുതായി എത്തിയ 163 പേരുൾപ്പെടെ ആകെ 1708 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 582 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 1089 പേർ വീടുകളിലും 37 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 115 പേർ ഗർഭിണികളാണ്.