വടകര: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മുക്കാളി നന്മ റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരം ശുചീകരിച്ചു. മുക്കാളി റെയിൽവേ സ്റ്റേഷൻ, ടെലിഫോൺ എക്സ്ചേഞ്ച്, എ.ഇ.ഒ ഓഫീസ് എന്നീ സ്ഥാപനങ്ങളുടെ പരിസരവും മുക്കാളി ടൗണും വൃത്തിയാക്കി. ആർ.രഞ്ജിത്ത്, എൻ.പി.ദേവരാജ്, ടി.സി.രാജീവൻ, പ്രശാന്തൻ മാസ്റ്റർ, എം.അജിത്ത്, പി.റിജിൽ, എം.സുജിത്ത്, പ്രദീപൻ, പാമ്പള്ളി ബാലകൃഷ്ണൻ, കെ.പി.ഗോവിന്ദൻ, കെ.പി.വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.