bdjs
തൊണ്ടയാട് മലാപ്പറമ്പ് റോഡിൽ മാലിന്യം നിക്ഷേപിച്ച സ്ഥലം ബി.ഡി.ജെ.എസ് ജില്ലാ നേതാക്കൾ സന്ദർശിക്കുന്നു

കോഴിക്കോട്: തൊണ്ടയാട് മലാപ്പറമ്പ് റോഡിൽ മാലിന്യം നിക്ഷേപിച്ച സ്ഥലം ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ, വൈസ് പ്രസിഡന്റുമാരായ പി.സി.അശോകൻ, സുനിൽകുമാർ പുത്തൂർ മഠം, മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി, റഫീക്ക്, സുചിന്ദ് എം സി സമ്പൂതിരി എന്നിവർ സന്ദർശിച്ചു.

കഴിഞ്ഞ ദിവസം ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് മലാപ്പറമ്പ് ബൈപാസിൽ നിൽപ്പ് സമരം നടത്തിയിരുന്നു.