താമരശ്ശേരി: നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സേതു ആപ്പ് പ്രചാരണം സംഘടിപ്പിച്ചു. 39 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന താമരശ്ശേരി മുഖ്യ പോസ്റ്റോഫീസിലെ പോസ്റ്റുമാൻ വി.കെ.പുഷ്പാംഗദന്റെ മൊബൈലിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ, മറ്റു തൊഴിലാളികൾ എന്നിവരുടെ ഫോണുകളിലും ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശിവദാസൻ, സി.കെ.സന്തോഷ്, എ.കെ.ബബീഷ് എന്നിവർ നേതൃത്വം നൽകി.