കോഴിക്കോട്: പഠനം ഓൺലൈനിലേക്ക് മാറുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വിദ്യാഭ്യാസവകുപ്പ് പരിഹരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടെക്‌നോളജിയിലെ അപര്യാപ്തത മൂലവും മതിയായ നെറ്റ്‌വർക്ക് സംവിധാനം ഇല്ലാത്തതിന്റെ പേരിലും മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനം നഷ്ടമാവുന്നത്. ഏകപക്ഷീയമായി അടിച്ചേൽപിക്കുന്ന പരിഷ്‌കാരങ്ങൾക്കെതിരേ എം.എസ്.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ എം.എസ്.എഫ് ട്രഷറർ സി.കെ. നജാഫ്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ, സെക്രട്ടറിമാരായ കെ.ടി. റഊഫ്, അഷർ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് എന്നിവർ പങ്കെടുത്തു.