കോഴിക്കോട്: പിണറായി സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരമായ സമീപനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു. പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിഡ്‌സൺ കോർണറിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ധിഖ്, ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. കെ. പ്രവീൺ കുമാർ, യു.ഡി.എഫ് ജില്ലാ കൺവീനർ റസാക്ക് മാസ്റ്റർ, പാറക്കൽ അബ്ദുള്ള എം.എൽ.എ, മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, കെ.സി. അബു, ഐ. മൂസ, പി.എം. നിയാസ്, മാനോളി ഹാഷിം, സി.പി. രാജേന്ദ്ര നാഥ്, കെ. ബാലഗോപാൽ, ബാലകൃഷ്ണക്കിടാവ് എന്നിവർ പങ്കെടുത്തു.