youth-congress

പേരാമ്പ്ര: ചെങ്ങോടുമല ഖനന വിരുദ്ധ ആക്‌ഷൻ കൗൺസിലിന്റെ നാലാം വാർഡ് കൺവീനർ ദിലീഷ് കൂട്ടാലിടയെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം കമ്മിറ്റി പ്രതഷേധിച്ചു. അക്രമം അംഗീകരിക്കാൻ കഴിയില്ലെന്ന് കവി വീരാൻ കുട്ടി പറഞ്ഞു. പ്രസിഡന്റ് ബയേഷ് തിരുവോട് അദ്ധ്യക്ഷത വഹിച്ചു. രജീഷ് പാടിക്കുന്ന്, രതീഷ് നരയംക്കുളം, വിഷ്ണു അണയോത്ത്, ഹരിത്ത് പൊയിൽ എന്നിവർ സംസാരിച്ചു.
സംഭവത്തിൽ ആക്ഷൻ കൗൺസിൽ കൂട്ടാലിട ടൗൺ കമ്മിറ്റിയും പ്രതഷേധിച്ചു. പി.സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജമാൽ പാലോളി, ചന്ദ്രൻ പൂക്കിണാറമ്പത്ത്, ബാബു ചെങ്ങോട് എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയും പ്രതഷേധിച്ചു. ബിജു കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. വി.എം. സുരേന്ദ്രൻ, ആർ.ബി. രാജേഷ്, ടി.കെ. പ്രവീഷ് എന്നിവർ സംസാരിച്ചു.