വടകര: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ 32ാംവാർഡിലെ കല്ലുപാറ, സിദ്ധാന്തപുരം എന്നിവിടങ്ങളിലെ തരിശുനിലങ്ങളിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിയിറക്കി. തരിശായി കിടന്ന നാല് സ്ഥലങ്ങളിലെ 3 ഏക്കറോളം നിലങ്ങളിൽ കരനെല്ല്, മഞ്ഞൾ, ചേന, ചേമ്പ്, ഇഞ്ചി, മരച്ചീനി, വാഴ എന്നിവയാണ് കൃഷി ചെയ്തത്. വാർഡ് കൗൺസിലർ കെ.ടി.കെ ചന്ദ്രിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പി.കെ.ബാലകൃഷ്ണൻ, വി.കെ.ദിലീപൻ, ടി.ടി.പ്രസാദ്, ഷൈത്ത്, ടി.വി.എ ജലീൽ എന്നിവർ ഭാരവാഹികളായി വിപുലമായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വടകര നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ടി.കെ ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. ടി.വി.എ ജലീൽ പദ്ധതി വിശദീകരിച്ചു. വി.കെ.ദിലീപൻ സ്വാഗതവും പി.കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.