clean
എടച്ചേരി ഗ്രാമപഞ്ചായത്ത് ചാത്തോത്ത് നാല് സെന്റ് കോളനിയിലെ പൊതുകിണർ വൃത്തിയാക്കൽ യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ.സമീർ ഉദ്ഘാടനം ചെയ്യുന്നു

എടച്ചേരി: ത്രീ ഡേ മിഷൻ കാംപയിനിന്റെ ഭാഗമായി എടച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി പഞ്ചായത്തിലെ ചാത്തോത്ത് നാല് സെന്റ് കോളനിയിലെ പൊതുകിണർ വൃത്തിയാക്കി. വാർഡ് മെമ്പർ നിജേഷ്‌ കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ.സമീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യു.പി.മൂസ മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫായിസ് കുറുങ്ങോട്ട്, സെക്രട്ടറി പി.കെ.സുബൈർ, യഅ്ഖൂബ് കൊമ്മിളി, ശാഫി, മണ്ഡലം എം.എസ്.എഫ് ജോയിന്റ് സെക്രട്ടറി സ്വാലിഹ്, പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി ഫായിസ് ഒതയോത്ത്, പി.കെ. മുഹമ്മദ്, അർഷാദ്, റിയാസ്, മർസദ്, കെ.എം.മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.