കുറ്റ്യാടി: ഭക്ഷ്യ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'സുഭിക്ഷ കേരളം" പദ്ധതിയുടെ ഭാഗമായി കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മരുതോങ്കര പഞ്ചായത്തിലെ കോതോട് രണ്ടര ഏക്കർ ഭൂമിയിൽ കര നെൽക്കൃഷി തുടങ്ങി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് നെൽ വിത്തിറക്കി ഉദ്ഘാടനം ചെയ്തു. കക്കട്ടിൽ റൂറൽ ബാങ്ക് പ്രസിഡന്റ് കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി, കൃഷി ഓഫീസർ രമ്യ, കെ.സി ഇ.യു ജില്ലാ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, വാർഡംഗം ടി.പി. കുമാരൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരിപ്പള്ളി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. വിനോദൻ നന്ദിയും പറഞ്ഞു.