covid-

കോഴിക്കോട്: ജില്ലയിൽ ഇന്നലെ വന്ന 703 പേരുൾപ്പെടെ 7440 പേർ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ. 30,067 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ വന്ന 22 പേരുൾപ്പെടെ 103 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 75 പേർ മെഡിക്കൽ കോളേജിലും 28 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണുള്ളത്. 21 പേർ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജായി.

ഇന്നലെ വന്ന 334 പേരുൾപ്പെടെ 2042 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 582പേർ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയർ സെന്ററുകളിലും 1430പേർ വീടുകളിലും 30 പേർ ആശുപത്രിയിലുമാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 116പേർ ഗർഭിണികളാണ്.
ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. ജില്ലയിലെ ആരോഗ്യപ്രവർത്തകർ വിവിധ പരീക്ഷാകേന്ദ്രങ്ങൾ സന്ദർച്ചു. സ്‌ക്രീനിംഗ്, ബോധവത്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ ഏഴ് പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. മാനസിക സംഘർഷം ലഘൂകരിക്കുന്നതിന് 141 പേർക്ക്‌ ഫോണിലൂടെയും സേവനം നൽകി. 1710 സന്നദ്ധസേന പ്രവർത്തകർ 6801 വീടുകൾ സന്ദർശിച്ച്‌ ബോധവത്കരിച്ചു സോഷ്യൽ മീഡിയയിലൂടെയുള്ള ബോധവത്കരണം തുടരുകയാണ്.

നിരീക്ഷണം ഇങ്ങനെ

 ഇന്നലെ നിരീക്ഷണത്തിലായത്- 703 പേർ

 നിരീക്ഷണം പൂർത്തിയാക്കിയത്- 30,067

 ആശുപത്രികളിൽ ഉള്ളത്- 103

 ഇന്നലെ നിരീക്ഷത്തിലായ പ്രവാസികൾ -334

 നിരീക്ഷത്തിലുള്ള ആകെ പ്രവാസികൾ- 2042