b
കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി നടത്തുന്ന ഗൃഹ സമ്പർക്കത്തിന്റെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശും ജില്ലാ പ്രസിഡന്റ് വി.കെ.സജീവനും ചരിത്രകാരൻ എം.ജി.എസ് നാരായണനെ സന്ദർശിച്ചപ്പോൾ

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി നടത്തുന്ന ഗൃഹ സമ്പർക്കത്തിന് ജില്ലയിൽ തുടക്കമായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശും ജില്ലാ പ്രസിഡന്റ് വി.കെ.സജീവനും ചരിത്രകാരൻ എം.ജി.എസ് നാരായണനെ സന്ദർശിച്ചു. വാർഷികത്തിന്റെ ഭാഗമായി ഒരുമാസക്കാലം ജില്ലയിൽ കൊവിഡ് സേവന പ്രവർത്തനങ്ങളും വിവിധങ്ങളായ പരിപാടികളും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അറിയിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ
നിധി, ഉജ്ജ്വൽ യോജന തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ലഭിച്ച
ഗുണഭോക്താക്കളുമായി സംവദിക്കും. മോർച്ചകൾ അതാത് മേഖലകളിൽ വാർഷിക
സന്ദേശം എത്തിക്കും. ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ അഡ്വ.കെ.വി.സുധീർ, ഇ.പ്രശാന്ത്കുമാർ, കോഴിക്കോട് നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു എന്നിവരും പങ്കെടുത്തു.