കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആറ് കടകളിൽ മോഷണം. കാനറാ ബാങ്കിന് പിന്നിലെ നാല് കടകളിലും പഴയ മാർക്കറ്റ് റോഡിലുള്ള രണ്ടു കടകളിലുമാണ് മോഷണം നടന്നത്. പഴയ മാർക്കറ്റ് റോഡിലെ സ്റ്റാർ മറൈൻ, ജനത സ്റ്റോർ, ബാങ്കിന് പിന്നിലെ ലക്കി ബിരിയാണി സ്റ്റോർ, ബ്ലൂ സ്റ്റാർ ഗോഡൗൺ, വെസ്റ്റേൺ സ്റ്റോർ, നാസ് ട്രേഡേഴ്‌സ് എന്നീ കടകളിലാണ് അർദ്ധരാത്രി മോഷണം നടന്നത്. കടകളുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. 10 ദിവസം മുമ്പും ഇതേ ഭാഗത്ത് മോഷണ ശ്രമം നടന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു. കെ.എം.രാജീവൻ, ടി.പി. ഇസ്മായിൽ, മണിയോത്ത് മൂസ, പി.കെ.റിയാസ്, ജലീൽ മൂസ, ഗിരീശൻ ഗിരികല എന്നിവർ പ്രസംഗിച്ചു.