death

വടകര: വിദേശത്ത് നിന്ന് വന്നതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന പ്രവാസി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. അഴിയൂർ അത്താണിക്കൽ സ്‌കൂളിനു സമീപം അൽ താജിൽ സി.പി. ഹാഷിം മുതുവന (69) ആണ് മരിച്ചത്. കഴിഞ്ഞ 17ന് ഷാർജയിൽ നിന്ന് ഭാര്യയ്‌ക്കൊപ്പമാണ് ഇയാൾ നാട്ടിലെത്തിയത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് മാഹി ആശുപത്രിയിലും തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചു.

17ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഹാഷിം വടകര സർക്കാർ കൊറോണ കെയർ സെന്ററിലും തുടർന്ന് കോഴിക്കോട്ടെ കൊവിഡ് കെയർ സെന്ററിലുമാണ് താമസിച്ചിരുന്നത്. പിന്നീട് സർക്കാർ നിർദ്ദേശ പ്രകാരം 27ന് ഭാര്യയ്‌ക്കൊപ്പം അഴിയൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

എന്നാൽ മലബാർ കാൻസർ സെന്റർറിൽ ഹാഷിമിന്റെ സ്രവം പരിശോധനിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: കായക്കൽ റംല, മക്കൾ: ഷബീർ, ഡോ. ഷാജുദ്ധീൻ (മൈത്ര ആശുപത്രി, കോഴിക്കോട്), ഷബ്ജിന. മരുമക്കൾ: ഫെമിന, ഡോ. ഷംനി (സ്റ്റാർ കെയർ ആശുപത്രി, കോഴിക്കോട്), ഷബിൻ.