road
താനാരിമുക്ക്‌-പൊള്ളമ്പാറ റോഡ് എ.സി സതി ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച താനാരിമുക്ക് – പൊള്ളമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2019 – 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയിൽ ബാലൻ, ഗ്രാമപഞ്ചായത്തംഗം പി.പി.നാണു, വി.പി. കണാരൻ, എൻ.കെ.സുധി തുടങ്ങിയവർ പങ്കെടുത്തു.