കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ടെറസുകളിലും വീടുകളിലെ ഫ്രിഡ്‌ജിന്റെ ട്രേകളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണ് ഡെങ്കിപ്പനിയുണ്ടാക്കുന്ന ഈഡിസ് ലാർവകളുണ്ടാകുന്നത്.
സർക്കാർതലത്തിൽ നടപ്പിലാക്കുന്ന ക്ലീനിംഗ് കാമ്പയിനിൽ വിവിധവകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നേതൃത്വം നൽകണമെന്നും എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും ഡി.എം.ഒ അഭ്യർത്ഥിച്ചു.
നിർദ്ദേശങ്ങൾ ഇങ്ങനെ
ആഴ്‌ചയിലൊരിക്കലെങ്കിലും ഫ്രിഡ്ജിന്റെ പിന്നലെ വെള്ളം എടുത്തുമാറ്റണം.
പാഴ്‌വസ്തുക്കൾ, ചിരട്ടകൾ, മുട്ടതോട്, ചെടിച്ചട്ടി എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്
ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം
തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിറകിൽവേദന, ശരീരത്തിൽ ചുവന്ന തടിപ്പുകൾ തുടങ്ങിയവ കണ്ടാൽ ഉടൻ ചികിത്സ തേടണം.
രോഗികൾ പരിപൂർണ വിശ്രമം എടുക്കണം, ധാരാളം വെള്ളം കുടിക്കണം
കൊതുകുകടി ഏൽക്കാതിരിക്കാൻ വല, ലേപനം എന്നിവ ഉപയോഗിക്കണം
സ്വയംചികിത്സയ്ക്ക് വിധേയരാകരുത്.