കുന്ദമംഗലം: മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി വില വർദ്ധനയ്‌ക്കെതിരെ കുന്ദമംഗലം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനു മുമ്പിൽ റാന്തൽ സമരംനടത്തി. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ഹംസ ഉദ്ഘാടനം ചെയ്തു. ശറഫുദീൻ എരഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു. കെ.പി സൈഫുദ്ധീൻ, അഡ്വ. ടി.പി. ജുനൈദ്, ജി.കെ. ഉബൈദ്, സജീർ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ.കെ. ഷമീൽ സ്വാഗതവും കെ.ടി. ഖദീം നന്ദിയും പറഞ്ഞു.