send-off

വടകര: വിരമിക്കുന്ന വടകര തഹസിൽദാർ കെ.കെ. രവീന്ദ്രന് എയ്ഞ്ചൽസിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഡെപ്യൂട്ടി കലക്ടർ ടി. ജിനിൽകുമാർ ഉപഹാരം നല്കി. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ജഗദീഷ് കെ. നായർ പൊന്നാട അണിയിച്ചു. എയ്ഞ്ചൽ സംസ്ഥാന ഡയറക്ടർ ഡോ. അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ സനൽ മടപ്പള്ളി, കെ.ടി. ഗോപിനാഥ്, പി.പി. സത്യനാരായണൻ, ഡോ. ശ്രീഷ്, കെ. ഹാഷിം, ഡോ. എം.ടി. മോഹൻദാസ് എന്നിവർ സംസാരിച്ചു. എയ്ഞ്ചൽ ജില്ലാ എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി. രാജൻ സ്വാഗതം പറഞ്ഞു.