മുക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുക്കം മേഖല സഹകരണ സംഘം കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) സഹകരണത്തോടെ സ്റ്റുഡിയോകൾക്ക് സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു. സി.ഐ.ടി.യു സ്ഥാപക ദിനത്തിൽ നടത്തിയ പരിപാടി സംഘം പ്രസിഡന്റ് ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. നിധീഷ് മുക്കം, ഹർഷാദ്,റഹീം, വിഷ്ണുരാജ്, രാജീവ് സ്മാർട്, കിഷോർ എന്നിവർ സംബന്ധിച്ചു.