photo

ബാലുശ്ശേരി: കൊവിഡ് ബാധിച്ച് ചിക്തസയിലായിരുന്ന മലയാളി കുവൈറ്റിൽ മലയാളി മരിച്ചു. കോക്കല്ലൂർ മുത്തപ്പൻതോട് ഒറ്റപ്പിലാക്കൂൽ പത്മാലയത്തിൽഅജയൻ പദ്മനാഭനാണ് (48) മരിച്ചത്. കുവൈറ്റ് മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് പദ്മനാഭൻ മരിച്ചത്. കുവൈത്തിൽ സലൂൺ ജീവനക്കാരനായിരുന്നു.

ഒന്നര വർഷം മുമ്പാണ് നാട്ടിൽ വന്നത്. അജയൻ ലോകനാർ കാവിൽ നിന്ന് ഏഴു വർഷം മുമ്പാണ് കോക്കല്ലൂരിലേക്ക് താമസം മാറിയത്.

പത്മനാഭൻ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: സന്ധ്യ. മക്കൾ: അഭിജിത്ത് (പ്ലസ് വൺ വിദ്യാർത്ഥി ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഹരിലാൽ ഏഴാം ക്ലാസ് വിദ്യാർത്ഥി, കോക്കല്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ).