കോഴിക്കോട്: ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയ നിബന്ധനകൾ പാലിച്ച്, കുറഞ്ഞ സമയത്തിൽ ആരാധനാകർമ്മങ്ങൾ നിർവഹിക്കുന്ന രീതി സ്വീകരിക്കാൻ വിശ്വാസികൾ തയ്യാറാകും.