kk
എം.എസ്.ജിസ്മ സമ്മാനം ഏറ്റുവാങ്ങുന്നു

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് കോഴിക്കോട് ചന്തൂസ് കാറ്ററിംഗ് നടത്തിയ സംസ്ഥാന ഓൺലൈൻ ക്വാറന്റൈൻ ക്വിസ് മത്സരത്തിൽ വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി എം.എസ്. ജിസ്മ ( അദ്ധ്യാപിക, സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോഴിക്കോട് ) വിജയിയായി.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും എഴുത്തുകാരനുമായ പാമ്പള്ളി സമ്മാനം വിതരണം ചെയ്തു. ലോക്ക് ഡൗൺ ആയതിനാൽ ലളിതമായ ചടങ്ങിലായിരുന്നു സമ്മാനം വിതരണം. കോഴിക്കോട് കാരപ്പറമ്പിൽ നടന്ന ചടങ്ങിൽ ചന്തൂസ് കാറ്ററിംഗ് പ്രൊപ്രൈറ്റർ പ്രേംചന്ദ് വളളിൽ നന്ദി പറഞ്ഞു.