കോഴിക്കോട്: ചെലവൂർ കോട്ടബസാർ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു. പ്രദേശത്തെ വീടുകളിൽ 3000 മാസ്‌കുകളാണ് വിതരണം ചെയ്തത്. ഡോ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം തയ്യൽത്തൊഴിലാളികളാണ് മാസ്‌ക് നിർമ്മിച്ചത്. സേവാസമിതി പ്രസിഡന്റ് കെ.സി.പ്രകാശൻ, സെക്രട്ടറി റിനിൽ മാലായിൽ, ബാബു നെടിയാറമ്പത്ത്, സുരേഷ് കൊഴമ്പ്രത്ത്, എൻ.ബി.ഷാജു, ബിബിൻ മാലായിൽ എന്നിവർ നേതൃത്വം നൽകി.