fathima
കേരള വോളിബാൾ ടീം മുൻ ക്യാപ്ടൻ ഫാത്തിമ റുക്‌സാനയും നവവരൻ വരൻ ഷഹീർ ഇഹ്‌സാനും ചേർന്ന് കെയർ ഭാരവാഹി നിജാസിന് തുക കൈമാറിയപ്പോൾ

നരിക്കുനി: കേരള വോളിബാൾ ടീം മുൻ ക്യാപ്ടനും കെ.എസ്.ഇ.ബി താരവുമായ ഫാത്തിമ റുക്‌സാനയുടെ വിവാഹച്ചടങ്ങിന് തിളക്കമേറ്റിയത് ലാളിത്യം മാത്രമായിരുന്നില്ല. നവദമ്പതികൾ വിവാഹച്ചെലവിലേക്ക് നീക്കിവെച്ച തുകയുടെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിനു നൽകുകയായിരുന്നു.

ഫാത്തിമയും വരൻ ഷഹീർ ഇഹ്‌സാനും ചേർന്ന് കണ്ടോത്ത്പാറ കെയർ (കൗൺസിൽ ഫോർ അവയർനെസ് റിലീഫ് ആൻഡ് എഡ്യൂക്കേഷൻ) ഭാരവാഹി നിജാസിന് കൈമാറി.

നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ വോളിബാൾ കിരീടം കേരളത്തിന്റെ കൈകളിൽ എത്തിച്ച ടീമിന്റെ അമരക്കാരിയായിരുന്നു ഫാത്തിമ റുക്‌സാന. സ്‌പോർട്‌സ് ക്വാട്ടയിൽ കെ.എസ്.ഇ.ബി യിൽ എത്തുകയായിരുന്നു.