bdjs
ബി.ഡി.ജെ.എസ് കോഴിക്കോട് നോർത്ത് മണ്ഡലം കമ്മിറ്റി സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പരിസരങ്ങൾ ശുചിയാക്കിയപ്പോൾ

കോഴിക്കോട്: ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം നോർത്ത് മണ്ഡലം കമ്മിറ്റി സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് എന്നിവയുടെ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളെ ജില്ലാ കളക്ടർ സാംബശിവറാവു, എ.ഡി.എം റോഷിനി നാരായണൻ എന്നിവർ അഭിനന്ദിച്ചു. ഹുസൂർ ശിരസ്തദാർ സരേഷ് ബാബുവും സിവിൽ സ്റ്റേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ സനോജും ബ്ലീച്ചിംഗ് പൗഡർ നൽകി. ബി.ഡി.ജെ. എസ് ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തൂർമഠം ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി, ബൈജു നാഥ് മല്ലിശ്ശേരി എന്നിവർ നേതൃത്വം നൽകി.സരേഷ്, അജിത്ത് കുമാർ, പി.പ്രജിത്ത്, ദയാനന്ദൻ ഇയ്യപ്പാടി , പ്രവീൺകുമാർ, ആഷിക് വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.