പേരാമ്പ്ര: ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ നാലാം വാർഡ് കൺവീനർ ദിലീഷ് കൂട്ടാലിടയെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ഫെബിൻ, വിനിൽ, ജിതിൻ രാജ്, അശ്വിൻ വിജയ്, രാജൻ എന്നിവർക്കെതിരെയാണ് കേസ്. കണ്ടാലറിയുന്ന മറ്റ് അഞ്ച് പേർക്കെതിരേയും കേസെടുത്തു.