ksu
കെ.എസ്.യു അറുപത്തിമൂന്നാം ജന്മദിനത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലോട്ട് അറയ്ക്കൽ സിജു സ്മാരകത്തിൽ പതാക ഉയർത്തിയപ്പോൾ

പേരാമ്പ്ര: കെ.എസ്.യു 63ാം ജന്മദിനത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലോട്ട് അറയ്ക്കൽ സിജു സ്മാരകത്തിൽ പതാക ഉയർത്തുകയും പേരാമ്പ്ര പ്രത്യാശയിലെ അന്തേവാസികൾക്ക് സ്‌നേഹ വിരുന്ന് ഒരുക്കുകയും ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട അദ്ധ്യക്ഷത വഹിച്ചു . ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, ജില്ലാ സെക്രട്ടറി അർജ്ജുൻ കറ്റയാട്ട്, എസ്.അഭിമന്യു, ആദിൽ മുണ്ടിയത്ത്, അമിത് മനോജ്, അമിത് രജപുരം എന്നിവർ പ്രസംഗിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, റംഷാദ് പാണ്ടികോട്, പി.സി.ആദിത്യ, അശ്വജിത് കൂത്താളി, അനുരജ്ജ് വട്ടകണ്ടി, ഹരി പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി.