img202005
മുത്താലത്ത് ആരംഭിച്ച നെൽകൃഷി മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുത്താലം നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുത്താലത്ത് നെൽകൃഷി ആരംഭിച്ചു. കാർഷിക ഗ്രാമം പദ്ധതിയിൽ പച്ചക്കറി കൃഷി നടത്തിയ രണ്ടര ഏക്കർ സ്ഥലത്താണ് നെൽകൃഷി ആരംഭിച്ചത്. സി.ടി.കൃഷ്ണൻ, സി.ടി.ഉണ്ണികൃഷ്ണൻ എന്നിവരുടെ സ്ഥലത്ത് ആരംഭിച്ച കൃഷി മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.കെ.ഹരീഷ്, കൃഷി ഓഫീസർ ഡോ.പ്രിയ മോഹൻ, എ.കല്യാണിക്കുട്ടി, സി.സത്യചന്ദ്രൻ, കെ.നാരായണൻ നമ്പൂതിരി, ടി.ശിവശങ്കരൻ, എം.സുനീർ, സി.ടി.ഷിജു, സുരേഷ് ബാബു അമ്പലപ്പറ്റ, ഉണ്ണികൃഷ്ണൻ മുണ്ടേരി, ഇ.പി. ഗംഗാധരൻ, കെ.ടി.സുബ്രഹ്‌മണ്യൻ, അയനാടി നെല്ലിക്കാപറമ്പിൽ, ഗംഗാധരൻ നായർ പേനക്കാവിൽ, വേലായുധൻ വാഴക്കാട്ട്, എ.പി.കേളു നായർ, മൊയ്തീൻ തെച്ചാട്ടിൽ എന്നിവർ പങ്കെടുത്തു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ കൃഷിക്ക് ആവശ്യമായ നിലമൊരുക്കി.