കോഴിക്കോട്; കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാർഷിക , ചെറുകിട വ്യവസായ മേഖലകളെ സജീവമാക്കുന്നതിന് സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി എന്ന പേരിൽ സഹകരണ ബാങ്കുകൾ വഴി നടപ്പിലാക്കുന്ന നബാർഡിന്റെ പ്രത്യേക വായ്പാ പദ്ധതിയുടെ കാലാവധി നീട്ടണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ആവശ്യപ്പെട്ടു. മേയ് 22ന് ഉത്തരവ് ഇറക്കിയ പദ്ധതിയുടെ കാലാവധി 31ന് അവസാനിച്ചു. കേവലം 9 ദിവസം കൊണ്ട് വായ്പയ്ക്ക് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ കഴിയാത്തതിനാൽ പദ്ധതിയുടെ കാലാവധി രണ്ട് മാസത്തേയ്ക്ക് നീട്ടുന്നതിന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും നബാർഡിന് നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.