ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ മണ്ണാത്തിക്കടവത്ത് തീരദേശത്ത് വീട്ടിൽ ഭാസ്കരന്റെ വീടിനോട് ചേർന്ന പുഴയോരം മഴയിൽ ഇടിഞ്ഞു. കാറ്റിൽ തെങ്ങുകൾ നിലംപൊത്തി. പുഴയോരം ഇടിഞ്ഞത് വീടിന് ഭീഷണിയായി. ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ വീട് തകരുന്ന അവസ്ഥയാണ്. കാൻസർ രോഗിയായ ഭാസ്കരന്റെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.