ബാലുശ്ശേരി: പകർച്ചവ്യാധി പ്രതിരോധത്തിൽ പങ്കാളികളാകണമെന്ന സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന മാനിച്ച് യൂത്ത് കോൺഗ്രസ് പനങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സോയ സ്റ്റീം വാഷ് യൂണിറ്റിന്റെ സഹകരണത്തോടെ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, മണ്ഡലം പ്രസിഡന്റ് എം.വി.അഭിമന്യു, പി.കെ. മുഹമ്മദ് ഹനീഫ, ഗണേശൻ പടവക്കാരി, വി.കെ.അനിൽകുമാർ, കെ.കെ.റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.