photo
മഴക്കാല പൂർവ്വ ശുചീകരണം ബാലുശ്ശേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന 'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം' ക്യാംപയിന്റെ ഭാഗമായി മഴക്കാല പൂർവ്വ ശുചീകരണം നടത്തി. ബാലുശ്ശേരി ടൗണും പരിസരവും നന്മണ്ട സത്യസായി സേവാ സമിതി പ്രവർത്തകർ ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ.സുരേഷ് കുമാർ , വാർഡംഗങ്ങളായ റീജ കണ്ടോത്ത് കുഴി, സുമ വെള്ളച്ചാലൻ കണ്ടി, സായി സേവാ സമിതി പ്രവർത്തകരായ ടി.കെ.ഷിജു, കെ.ജി.വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.