നാദാപുരം: തൂണേരി വെള്ളൂരിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് പൂർത്തീകരിക്കാനായില്ല. തൂണേരിയിലെയും പരിസര പഞ്ചായത്തുകളിലെയും ആളുകളുമായി വിപുലമായ സമ്പർക്കം ഉണ്ടെങ്കിലും തുറന്നു പറയാൻ തയ്യാറാകാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്. ഇന്നലെ തൂണേരി ഗ്രാമപഞ്ചായത്തിലെ 30 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു.