കോട്ടയം: ലോകം മുഴുവൻ കൊവിഡിന്റെ ഭീതിയിൽ കഴിയുമ്പോൾ നാട്ടിൽ പറന്നിറങ്ങാൻ നോർക്ക റൂട്സിൽ രജിസ്റ്റർ ചെയ്തത് 14,726 കോട്ടയംകാർ! മദ്ധ്യകേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലകൂടിയായ കോട്ടയത്ത് നാട്ടിലേയ്ക്ക് മടങ്ങാനുള്ളവരുടെ എണ്ണം ഇനിയും കൂടും.

മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യു.എ.ഇ,

സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് മടങ്ങാൻ 8567 പേരും കാത്തിരിപ്പുണ്ട്. കർണാടക ,തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.