കടുത്തുരുത്തി : കാറ്റിലു മഴയിലും വീടുകൾ പൂർണമായും തകരുകയും വലിയ തോതിൽ കൃഷി നശിക്കുകയും ചെയ്ത ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അടിയന്തിര ദുരിതാശ്വാസ സഹായം ലഭ്യമാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി പി തിലോത്തമന് ഇക്കാര്യമാവശ്യപ്പെട്ട് നിവേദനം നൽകി.