പൊൻകുന്നം : തോണിപ്പാറ ഗ്രാമകൂട്ടായ്മയുടെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ജയശ്രീധർ വിതരണത്തിന് തുടക്കം കുറിച്ചു. കൂട്ടായ്മ പ്രസിഡന്റ് കെ.കെ.സുരേഷ്, സെക്രട്ടറി എം.എസ്.സാനു തുടങ്ങിയവർ നേതൃത്വം നൽകി.
ചിറക്കടവ് : സി.പി.ഐ ചിറക്കടവ് ലോക്കൽ കമ്മിറ്റി പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തംഗം ജയശ്രീ മുരളീധരന് കിറ്റ് കൈമാറി ലോക്കൽ സെക്രട്ടറി കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരുൺ കൃഷ്ണൻ, ജെയിംസ് ജോസഫ്, പി.എസ്.സിനീഷ്, അനൂപ് ഗോപിനാഥ്, പി.ടി.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
എലിക്കുളം : അഞ്ചാംവാർഡിൽ ഡി.വൈ.എഫ്.ഐ, എലിക്കുളം പബ്ലിക് ലൈബ്രറി, അഭയം പാലിയേറ്റീവ് സൊസൈറ്റി എന്നിവ ചേർന്ന് സൗജന്യ കിറ്റുകൾ വിതരണം ചെയ്തു. അർബൻ സൊസൈറ്റി പ്രസിഡന്റ് എസ്.ഷാജി, എലിക്കുളം എൻ.എസ്.എസ് കരയോഗം സെക്രട്ടറി ടി.എസ്.രഘു എന്നിവർ നേതൃത്വം നൽകി.