കടനാട് : കർഷകനായ വട്ടതറയിൽ സതീശൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി. ഇന്നലെ രാവിലെ പാലാ ഡിവൈ.എസ്.പി ഓഫീസിലെത്തിയ സതീശൻ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന് തുക കൈമാറി.മേലുകാവ് സി.ഐ ഷിബു പാപ്പച്ചനും സന്നിഹിതനായിരുന്നു.